കണ്ണൂർ: ടിപി കേസ് പ്രതി കൊടി സുനിയുടെയും സംഘത്തിൻറെ പരസ്യ മദ്യപാനത്തിൽ കേസെടുക്കാത്തതിൽ കേട്ടുകേൾവി പോലുമില്ലാത്ത വിശദീകരണവുമായി തലശ്ശേരി പോലീസ് രംഗത്ത്. കൊടി സുനിയും സംഘവും പൊതുസ്ഥലത്ത് മദ്യപിച്ച സംഭവത്തിൽ സ്വമേധയ കേസെടുക്കാനാകില്ലെന്ന നിലപാടാണ് തലശ്ശേരി പോലീസ് ആവർത്തിക്കുന്നത്. കാരണമായി പറയുന്നതു സ്വമേധയാ പോലീസിന് കേസെടുക്കാൻ തെളിവില്ലെന്നും ആർക്കും പരാതിയില്ലെന്നും. മാത്രമല്ല സിസിടിവി ദൃശ്യങ്ങൾ വച്ചു കേസെടുക്കാനാവില്ല. കാരണം കഴിച്ചത് മദ്യം ആണെന്ന് തെളിയിക്കാൻ പറ്റാതെ വന്നാൽ കോടതിയിൽ കേസ് നിൽക്കില്ലെന്നുമാണ് പോലീസിൻറെ വാദം. അതേസമയം, ഇന്ന് […]