ആലപ്പുഴ: പേർകാട് എംഎസ്‌സി എൽപി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിക്കു നേരെ പ്രധാനാധ്യാപികയുടെ ക്രൂരവിനോദം. നീയൊക്കെ പുലയന്മാരല്ലേ നീയൊന്നും പഠിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് പറഞ്ഞു ജാതീയ അധിക്ഷേപമെന്ന് പരാതി. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പ്രധാനാധ്യാപിക ഗ്രേസിക്കെതിരെ ഹരിപ്പാട് പോലീസ് കേസെടുത്തു. ‘നാലാം ക്ലാസ് വിദ്യാർത്ഥിയെ കരിങ്കുരങ്ങെന്നും കരിവേടനെന്നും വിളിച്ച് ആക്ഷേപിച്ചുവെന്നും കുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചെന്നു’മാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ കുട്ടിയുടെ അമ്മ ഹരിപ്പാട് പോലീസ് സ്റ്റേഷനിലും ബാലാവകാശ കമ്മീഷനും പരാതി നൽകി. അതേസമയം പരാതിക്കാരിയുടെ രണ്ടു മക്കൾ […]