ഗാസാ സിറ്റി: യുദ്ധത്തിനപ്പുറം ഗാസയിൽ പോഷകാഹാരക്കുറവും പട്ടിണി മരണവും പിടിമുറുക്കുന്നതായി റിപ്പോർട്ട്. പോഷകാഹാരക്കുറവു മൂലം 11 പേർ കൂടി മരിച്ചതായി ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് ബിബിസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ പോഷകാഹാരക്കുറവ് മൂലം മരിച്ചവരുടെ എണ്ണം 212 ആയി ഉയർന്നു. ഇതിൽ 98 പേരും കുട്ടികളാണെന്നും ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം രണ്ടുദിവസത്തിനിടെ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടതായും ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചു. കൂടാതെ ആക്രമണത്തിൽ 491 പേർക്ക് പരുക്കേൽക്കുകയും […]