ആലപ്പുഴ: ദുരൂഹസാഹചര്യത്തിൽ മൂന്നു സ്ത്രീകളെ കാണാതായ കേസിൽ ഇവർ കൊല്ലപ്പെട്ടിരിക്കാമെന്ന നിഗമനത്തിൽ അന്വേഷണ സംഘം. സംശയനിഴലിലുള്ള പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യന്റെ (65) സ്വത്തുവിവരങ്ങളും ഭൂമി ഇടപാടുകളും അന്വേഷണസംഘം പരിശോധിക്കുന്നു. കൂടാതെ ജെയ്നമ്മയെ കാണാതായ ദിവസം രാത്രി ഇയാൾ ഫ്രിഡ്ജ് വാങ്ങിയതെന്തിനാണെന്നും കണ്ടെത്താനൊരുങ്ങി പോലീസ്. സെബാസ്റ്റ്യൻ ജെയ്നമ്മയുടെ സ്വർണം പണയംവച്ചു കിട്ടിയ പണം ഉപയോഗിച്ചു റഫ്രിജറേറ്റർ വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ജെയ്നമ്മയെ കാണാതായ 2024 ഡിസംബർ 23നു രാത്രിയാണു ചേർത്തലയിലുള്ള കടയിൽ നിന്ന് റഫ്രിജറേറ്റർ വാങ്ങിയത്. […]