കണ്ണൂർ: കഴിഞ്ഞ 16 ദിവസമായി കിണറ്റിൽ നിന്നും പുറത്തെടുത്ത ആറുവയസുകാരനെ രക്ഷിക്കാനുള്ള പരിശ്രമത്തിലായിരുന്നു പരിയാരം മെഡിക്കൽ കോളെജിലെ ഡോക്ടർമാർ. എന്നാൽ ആ പരിശ്രമങ്ങളെയെല്ലാം വിഫലമാക്കി ധനേഷ്-ധനജ ദമ്പതികളുടെ ആറ് വയസുകാരൻ മകൻ ധ്യാൻ കൃഷ്ണ യാത്രയായി. കണ്ണൂർ ശ്രീസ്ഥയിൽ മക്കളുമായി യുവതി കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന മൂത്ത കുട്ടിയാണ് മരിച്ചത്. ഭർതൃ മാതാവുമായുള്ള വഴക്കിൽ ജൂലായ് 25 നായിരുന്നു ധനജ രണ്ട് കുട്ടികളുമായി കിണറിലേക്ക് ചാടിയത്. അമ്മയും 4 വയസുകാരിയും അപകട നില […]