വാഷിങ്ടൺ: അമേരിക്കയിലേക്ക് അടിക്കടിയുള്ള സന്ദർശനവും ചങ്ങാത്തവും തുടങ്ങിയതോടെ പാക് സൈനികമേധാവി അസിം മുനീറിന്റെ വെല്ലുവിളി കൂടി. ഇന്ത്യയ്‌ക്കെതിരേ പ്രകോപനപരമായ പ്രസ്താവനകൾ തുടരുന്നതിനിടെ റിലയൻസിന്റെ ഗുജറാത്തിലെ എണ്ണശുദ്ധീകരണശാലയ്ക്കുനേരെ ആക്രമണം നടത്തുമെന്നാണ് പുതിയ ഭീഷണി. ഫ്‌ളോറിഡയിലെ ടാമ്പയിൽ അമേരിക്കക്കാരായ പാക്കിസ്ഥാനികൾ സംഘടിപ്പിച്ച അത്താഴവിരുന്നിൽ സംസാരിക്കുമ്പോഴായിരുന്നു ഇന്ത്യയ്‌ക്കെതിരായ ആക്രമണത്തേക്കുറിച്ചുള്ള അസിം മുനീറിന്റെ പരാമർശം. ഇനി ഇന്ത്യയുമായി ഒരു ഏറ്റമുട്ടൽ ഉണ്ടായാൽ, പാക്കിസ്ഥാന് എന്താണ് ചെയ്യാനാവുക എന്ന് അവർക്ക് കാണിച്ചുകൊടുക്കുന്നതിന് താൻ അനുമതി നൽകിയതായി അസിം മുനീർ പറഞ്ഞു. മുകേഷ് അംബാനിയുടെ പേര് […]