മറ്റൊരു വ്യക്തിക്ക് ജീവന്‍ നല്‍കലാണ് അവയവദാനം. അതിനാലാണ് അതിനെ മഹാദാനമെന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ആഗ്രഹമുണ്ടെങ്കിലും പല സംശയങ്ങളും അറിവില്ലായ്മകളും തെറ്റായ ധാരണകളും ചിലരെയെങ്കിലും അതില്‍ നിന്ന് പിന്നോട്ടുവലിക്കാറുണ്ട്. അത്തരം സംശയങ്ങള്‍ ദൂരീകരിക്കാം.








