
ചെന്നൈ: ജൂനിയര്‍ ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്. രാത്രി എട്ടിന് ചെന്നൈയിലെ മേയര്‍ രാധാകൃഷ്ണന്‍ ഹോക്കി സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് ഫൈനല്‍. കിരീടത്തിനായി സ്‌പെയിനും ജര്‍മനിയും ഏറ്റുമുട്ടും.
സെമി വരെ മുന്നേറിയ ഭാരതത്തെ 5-1ന് തോല്‍പ്പിച്ചാണ് ജര്‍മനി ഫൈനലിലെത്തിയിരിക്കുന്നത്. അര്‍ജന്റീനയെ കീഴടക്കിയാണ് സ്‌പെയിന്റെ വരവ്.
ഇന്ന് വൈകീട്ട് 5.30ന് ഇതേ സ്റ്റേഡിയത്തില്‍ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തില്‍ ഭാരതം അര്‍ജന്റീയെ നേരിടും. പ്രാഥമിക റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ച്ചവച്ച കേരളം ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് സെമിയിലേക്ക് കുതിച്ചത്. പക്ഷെ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ 1-5ന്റെ വമ്പന്‍ തോല്‍വിയാണ് സെമിയില്‍ വഴങ്ങിയത്. പ്രാമിക റൗണ്ടില്‍ കളിച്ച മത്സരങ്ങളെല്ലാം ജയിച്ചാണ് ജര്‍മനി നോക്കൗട്ടില്‍ പ്രവേശിച്ചത്. മറുവശത്ത് പ്രാഥമിക റൗണ്ടില്‍ കളിച്ച മൂന്ന് കളിയും ജയിച്ചാണ് സ്‌പെയിനും നോക്കൗട്ടില്‍ പ്രവേശിച്ചത്. ക്വാര്‍ട്ടറില്‍ ന്യൂസിലന്‍ഡിനെ 4-3ന് തോല്‍പ്പിച്ച സ്‌പെയിന്‍ സെമിയില്‍ അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തില്‍ 2-1ന്റെ വിജയം നേടി.







