അതിരപ്പിള്ളി: അഷ്ടമിച്ചിറ മാരേക്കാട് എഎം എൽപി സ്കൂളിലെ അധ്യാപിക ലിപ്സിയുടെ (47) അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് നാട്. തിങ്കൾ രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയ ലിപ്സിയുടെ മൃതദേഹം ചൊവ്വാഴ്ച വെറ്റിലപ്പാറ പ്ലാന്റേഷൻ ഒന്നാം ബ്ലോക്ക് പാൽ സംഭരണ കേന്ദ്രത്തിനു സമീപം ചാലക്കുടിപ്പുഴയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം, മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു. കൊടുങ്ങല്ലൂർ സ്വദേശി ചക്കുങ്ങൽ രാജീവ്കുമാറിന്റെ ഭാര്യ ലിപ്സി തിങ്കൾ രാവിലെയാണ് വീട്ടിൽനിന്നു പോയത്. പിന്നെ മകളെ വിളിച്ച് ‘പട്ടുപാവാട തയ്ക്കാൻ അമ്മ സാരി വാങ്ങിയിട്ടുണ്ട്, പക്ഷെ എത്താൻ […]









