‘മകൻ ചത്താലും മരുമകളുടെ കണ്ണീരു കാണണം’ എന്ന ചിന്തയിൽ നീങ്ങുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കണ്ണ് ഇത്തവണ തുറന്നുവച്ചിരിക്കുന്നത് സ്പെയിലേക്കാണ്. നാറ്റോ അംഗ രാജ്യങ്ങൾ 2035നകം പ്രതിരോധ ബജറ്റ് ജിഡിപിയുടെ 5 ശതമാനമാക്കണമെന്ന ട്രംപിന്റെ നിബന്ധന സ്പെയിൻ നേരത്തേ തള്ളിയത് അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. ഇതോടെ പതിവു ഭീഷണിയുമായി ട്രംപ് രംഗത്തെത്തി. സ്പെയിൻ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും സ്പാനിഷ് സമ്പദ് വ്യവസ്ഥയ്ക്കുമേൽ ആഘാതമേൽപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ, ഒരു പടി കടന്നുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ് സ്പെയിൻ. ഭീഷണിക്ക് വഴങ്ങിയില്ലെന്ന് […]









