വാഷിങ്ടൻ: തീരുവ വിഷയത്തിൽ പ്രശ്നം പരിഹരിക്കാൻ ട്രംപിനെ അൽപം പൊക്കിപ്പറഞ്ഞാൽ മതി. കൂടാതെ നൊബേൽ പുരസ്കാരത്തിന് ശുപാർശ കൂടി ചെയ്താൽ സംഭവം ഓക്കെയാകുമെന്ന് പരിഹസിച്ച് യുഎസ് മുൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ രണ്ടുതവണ നൊബേലിന് നാമനിർദേശം ചെയ്യണമെന്നും അതോടെ തീരുവ പ്രശ്നം പരിഹരിക്കപ്പെടുമെന്നും ബോൾട്ടൻ പരിഹാസ രൂപേണ പറഞ്ഞു. ഇന്ത്യ മാത്രമല്ല റഷ്യയിൽ നിന്ന് ചൈനയും എണ്ണ വാങ്ങുന്നുണ്ടെങ്കിലും, ഇത്തരം ‘തീരുവ പ്രതിസന്ധി’ ചൈനയ്ക്കു നേരിടേണ്ടി വന്നിട്ടില്ലെന്നും ബോൾട്ടൻ ചൂണ്ടിക്കാട്ടുന്നു. […]