ഫറ്റോര്‍ഡ: എഎഫ്‌സി ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് 2ല്‍ എഫ്‌സി ഗോവയ്‌ക്ക് തകര്‍പ്പന്‍ ജയം. സ്വന്തം തട്ടകമായ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അല്‍ സീബിനെ 2-1ന് തോല്‍പ്പിച്ചു.
രണ്ട് പകുതികളിലായി ഗോവ രണ്ട് ഗോളുകള്‍ നേടി ആധിപത്യം പുലര്‍ത്തിയ ശേഷമാണ് എതിരാളികള്‍ ഒരു ഗോള്‍ തിരിച്ചടിച്ചത്. ആദ്യ പകുതിയില്‍ 24-ാം മിനിറ്റില്‍ ഡെജാന്‍ ഡ്രാസിച്ച് ആണ് ഗോവയ്‌ക്കായി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതി ആരംഭിച്ച് അല്‍പ്പം കഴിഞ്ഞപ്പോള്‍ തന്നെ ഗോവ ലീഡ് ഉയര്‍ത്തി. 52-ാം മിനിറ്റില്‍ ഹാവിയര്‍ സിവേറിയോ ആണ് ലീഡ് ഇരട്ടിപ്പിച്ചത്. ഗോവയ്‌ക്കെതിരെ അല്‍ സീബിനായി നാസര്‍ അള്‍-റവാഹി 60-ാം മിനിറ്റില്‍ ആശ്വാസ ഗോള്‍ നേടി.