തിരുവനന്തപുരം: നേമം കല്ലിയൂരിൽ ഭാര്യയെ ഭർത്താവ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. കല്ലിയൂർ പുന്നമൂട് കുരുവിക്കാട് ലെയ്നിൽ പള്ളിയറ ഭഗവതി ക്ഷേത്രത്തിനു സമീപം കുന്നത്തുവിള വീട്ടിൽ ബിൻസി (31) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സുനിലിനെ നേമം പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. രാവിലെ വിവരമറിഞ്ഞെത്തിയ നാട്ടുകാർ ബിൻസിയെ നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരംവെട്ടുന്ന കത്തി ഉപയോഗിച്ചു ബിൻസിയുടെ കഴുത്തിലാണ് വെട്ടിയത്. അതേസമയം നാലിലും രണ്ടിലും പഠിക്കുന്ന മക്കൾ വീട്ടിലുണ്ടായിരുന്നപ്പോഴാണ് കൊലപാതകമെങ്കിലും ഇവർ സംഭവം […]