കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജനെതിരെയും പരാമർശം. എഡിഎമ്മിന്റെ മരണിനു മുൻപും ശേഷവും ജില്ലാ കളക്ടർ അരുൺ കെ വിജയൻ മന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ വിവാദ സംഭവങ്ങൾ അരങ്ങേറിയ ശേഷമാണ് കളക്ടർ അരുൺ കെ വിജയൻ മന്ത്രി കെ രാജനെ ആദ്യമായി ഫോണിൽ ബന്ധപ്പെടുന്നത്. എഡിഎമ്മിന്റെ മരണത്തിനു മുൻപും […]









