അരീക്കോട്∙ പൊതുപരിപാടിയിൽ വിതരണം ചെയ്ത ചിക്കൻ സാൻവിച്ച് കഴിച്ച 44 പേർക്കു ഭക്ഷ്യവിഷബാധ. വെള്ളിയാഴ്ച വൈകിട്ടത്തെ പരിപാടിയിൽ ചായയ്ക്കൊപ്പം വിതരണം ചെയ്ത സാൻവിച്ച് കഴിച്ചവർക്കാണു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഛർദിയും അസ്വസ്ഥതയും അവുഭവപ്പെട്ട 41 പേരെ അരീക്കോട് ഗവ.താലൂക്ക് ആശുപത്രിയിലും മൂന്നു പേരെ മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. വൈകിട്ട് നാലു മുതൽ ആറുവരെയായിരുന്നു പരിപാടി നടത്തിയത്. ഛർദിയും അസ്വാസ്ഥ്യവും അനുഭവപ്പെട്ടതിൽ കൂടുതലും വിദ്യാർഥികളാണ്. പുറത്തുനിന്നു വാങ്ങിയതായിരുന്നു സാൻവിച്ച്. ബാക്കിവന്ന പലഹാരം വൊളന്റിയർമാരായ […]