തൃശൂര്‍: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയൂട്ടിന് എത്തിച്ച ആനകൾ ഇടഞ്ഞ് പരസ്പരം കൊമ്പുകോർത്തു. കൊളക്കാടൻ കുട്ടിശങ്കരൻ എന്ന ആനയും അമ്പാടി മഹാദേവൻ എന്ന ആനയുമാണ് കൊമ്പുകോർത്തത്. ആനയൂട്ട് കഴിഞ്ഞ് മടങ്ങും വഴി കൊട്ടിലായ്ക്കാൽ ക്ഷേത്ര നടയിൽ തൊഴുന്നതിനിടെയാണ് സംഭവം. കൊളക്കാടൻ കുട്ടിശങ്കരൻ, അമ്പാടി മഹാദേവൻ എന്ന ആനയെ കുത്താൻ ശ്രമിച്ചു. ഇതിനിടെ കൊളക്കാടൻ കുട്ടിശങ്കരൻ എന്ന ആനയുടെ പാപ്പാൻ ഷൈജുവിന് ആനപ്പുറത്ത് നിന്ന് താഴെ വീണ് തോളിന് പരിക്കേറ്റു. രണ്ട് ആനകളെയും പാപ്പാന്മാർ തളച്ചു. മറ്റ് ആനകളെ […]