
തിരുവനന്തപുരം: ട്രാൻസ്‌ജെൻഡറുകൾക്ക് സർക്കാർ ജോലിയിൽ സംവരണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ. പിഎസ്‌സിയെ ഈ ആവശ്യം അറിയിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോളേജ് പ്രവേശനത്തിനായി ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഒരു സീറ്റ് നേരത്തേ സംവരണം ചെയ്തിരുന്നു.
എൽഎൽബി പ്രവേശനത്തിനും ട്രാൻസ്‌ജെൻഡറുകൾക്ക് സംവരണം നൽകുമെന്നും. നോളജ് ഇക്കോണമി മിഷനുമായിച്ചേർന്ന് തൊഴിൽ പരീശിലനപരിപാടിയും സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ALSO READ: ബിപിഎസ്‌സി എഎസ്ഒ റിക്രൂട്ട്‌മെന്റ് 2025: പ്രിലിമിനറി പരീക്ഷ തീയതി പ്രഖ്യാപിച്ചു
അതേസമയം 2025 ലെ ട്രാൻസ്‌ജെൻഡർ ട്രാൻസ്‌ജെൻഡർ കലോത്സവം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കോഴിക്കോട് അരങ്ങേറും. ‘വർണപ്പകിട്ട്’ എന്നാണ് കലോത്സവത്തിന് പേര് നൽകിയിരിക്കുന്നത്. ഒന്നാം ദിവസം ട്രാൻസ്ജെൻഡർ നയം നടപ്പാക്കിയ സംസ്ഥാനങ്ങളിലെ പ്രതിനിധികളും വിദഗ്ധരും പങ്കെടുക്കുന്ന ദേശീയസമ്മേളനം നടക്കും.
വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുള്ള അവാർഡുകളും ഭവനപദ്ധതിയുടെ പ്രഖ്യാപനവും പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടക്കും.
The post ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തണം; ശുപാർശ നൽകി ഉന്നതവിദ്യാഭ്യാസ വകുപ്പ് appeared first on Express Kerala.









