ഇസ്ലാമാബാദ്: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന ഭീകര കേന്ദ്രങ്ങൾ പുനർനിർമിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുമായി പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ധനസമാഹരണ ക്യാംപെയ്ൻ ആരംഭിച്ചതായി റിപ്പോർട്ട്. മേയ് ഏഴിന് നടന്ന ഓപ്പറേഷൻ സിന്ദൂറിൽ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകര താവളങ്ങളിൽ പലതും ഇന്ത്യ തകർത്തിരുന്നു. ഇത് പിന്നിട്ട് മാസങ്ങൾക്കു ശേഷമാണ് പരിശീലന ക്യാമ്പുകളുടെയും സുരക്ഷിത കേന്ദ്രങ്ങളുടെയും ശൃംഖല വികസിപ്പിക്കുന്നതിനായി ജെയ്‌ഷെ മുഹമ്മദ് ധനസമാഹരണ ക്യാംപെയ്ൻ ആരംഭിച്ചിരിക്കുന്നതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. മേയ് […]