മലപ്പുറം: വ്യാജവോട്ട് ചേർക്കൽ നടത്തിയ സംഭവത്തിൽ അഞ്ചുപേർക്കെതിരേ മലപ്പുറം പോലീസ് കേസെടുത്തു. വോട്ടർ പട്ടികയിൽ പേര് ചേർക്കാനായി എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ വയസ് തിരുത്തി അപേക്ഷിച്ച, പ്രായപൂർത്തിയാകാത്ത അഞ്ചുപേർക്കെതിരേയാണ് കേസെടുത്തത്. മലപ്പുറം ഇത്തിൾപറമ്പ് സ്വദേശികളാണ് അറസ്റ്റിലായവർ. സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളുടെ നേതൃത്വത്തിലാണ് എസ്എസ്എൽസി ബുക്കിൽ കൃത്രിമം നടത്തി പത്താംതരത്തിലും ഹയർസെക്കൻഡറിയിലും പഠിക്കുന്ന വിദ്യാർഥികളാണ് വ്യാപകമായി വോട്ട് ചേർത്തതെന്ന് നഗരസഭാധ്യക്ഷൻ മുജീബ് കാടേരി ആരോപിച്ചു. പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്കെതിരെ ബിഎൻഎസ് ആക്ട് 336, 340 വ്യാജരേഖ ചമയ്ക്കൽ വകുപ്പുകൾ പ്രകാരമാണ് കേസ്. […]









