പാലക്കാട്: വധശ്രമക്കേസിലെ പ്രതിയെ പിടികൂടാൻ പോലീസ് പഠിച്ച പണി പതിനെട്ടും പയറ്റിനോക്കി, ദിവസങ്ങളായി നടത്തിവന്ന നിരീക്ഷണത്തിനൊടുവിൽ പ്രതിയെ പോലീസ് പിടികൂടിയത് വീട്ടിലെ രഹസ്യ അറയിൽനിന്ന്. കൊള്ളന്നൂർ തോട്ടുപറമ്പത്ത് മുഹമ്മദ് റാഫിയെയാണു (സുൽത്താൻ റാഫി – 42) പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്. ഈ മാസം നാലിനു കൂറ്റനാടിനു സമീപം തന്റെ സുഹൃത്തുക്കളോടു ചിലർ മോശമായി പെരുമാറി എന്നാരോപിച്ച് റാഫി തൃത്താല പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ ഇതിലെ എതിർകക്ഷികളെ ചർച്ചയ്ക്കെന്ന പേരിൽ കൊള്ളനൂർ കുന്നത്തുകാവ് ക്ഷേത്രത്തിനടുത്തുള്ള റാഫിയുടെ […]