കുഞ്ഞുങ്ങളുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ട കാര്യമാണ്. രോഗങ്ങളെയും മറ്റും പ്രതിരോധിക്കാൻ അവർക്ക് ആരോഗ്യം ആവശ്യമാണ്. അതിനാൽ തന്നെ കുട്ടികൾക്ക് കൊടുക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിൽ നമ്മൾ എപ്പോഴും ശ്രദ്ധലുക്കളാവണം. പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും ഉൾപ്പെട്ട ഭക്ഷണം വേണം കുട്ടികൾക്ക് നൽകാൻ ഇത്തരത്തിൽ രോഗ പ്രതിരോധ ശേഷി കൂട്ടാൻ കുട്ടികൾക്ക് നൽകേണ്ട ഭക്ഷണങ്ങൾ പരിചയപ്പെട്ടാലോ?
ഇലക്കറി
വിറ്റാമിനുകൾ, ധാതുക്കൾ, പൊട്ടാസ്യം, കാൽസ്യം എന്നിവയ്‌ക്കൊപ്പം, ഇലക്കറികളിൽ ഗുണം ചെയ്യുന്ന ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും പനിയെ ചെറുക്കാനും സഹായിക്കുന്നു
ALSO READ: രാവിലെയുള്ള മലബന്ധമാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ …
കൂൺ
വിറ്റാമിൻ ഡിയുടെയും മറ്റ് അവശ്യ പോഷകങ്ങളുടെയും ഉറവിടമായതിനാൽ ശൈത്യകാലത്ത് കുട്ടികൾക്ക് കൂൺ വളരെ നല്ലതാണ്.
മഞ്ഞൾ
മഞ്ഞളിൽ കുർക്കുമിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഒരു ആന്റിഓക്‌സിഡന്റാണ്. ഇത് ജലദോഷം, പനി എന്നിവയിൽ നിന്ന് സംരക്ഷിക്കുക ചെയ്യുന്നു.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിൽ വിറ്റാമിൻ എ, സി, ഫൈബർ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടിയെ ശൈത്യകാല പനിയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
വെളുത്തുള്ളി
വെളുത്തുള്ളി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു.
ബ്രൊക്കോളി
ധാതുക്കൾ, വിറ്റാമിനുകൾ, നാരുകൾ, മറ്റ് നിരവധി ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ദഹനവും മെച്ചപ്പെടുത്താൻ മാത്രമല്ല, എല്ലുകളെ ആരോഗ്യകരമാക്കാനും ബ്രൊക്കോളി സഹായിക്കുന്നു.
The post പ്രതിരോധ ശേഷി വർധിപ്പിക്കാൻ കുട്ടികളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് ഇവയൊക്കെ… appeared first on Express Kerala.