കോതമംഗലം: ഊന്നുകല്ലിന് സമീപം ആൾത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ കൊലപ്പെടുത്തി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 61 കാരിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. പെരുമ്പാവൂർ വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിന് സമീപം കുന്നത്തുതാഴെ ബേബിയുടെ ഭാര്യ ശാന്ത (61) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്കു പിന്നിൽ നേര്യമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന അടിമാലി സ്വദേശി പാലക്കാട്ടേൽ രാജേഷാണ് പോലീസ് തിരിച്ചറിഞ്ഞു. എന്നാൽ ഇയാളെ പിടികൂടിയിട്ടില്ല. ഇയാൾക്കുള്ള തെരച്ചിൽ ഊർജിതമാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഊന്നുകല്ലിൽ അടച്ചിട്ടിരിക്കുന്ന ഹോട്ടലിൻറെ പിന്നിലെ വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂർ […]