കോഴിക്കോട്: നഗരത്തിലെ വിവിധയിടങ്ങളിൽ വീട് വാടകയ്‌ക്കെടുത്ത് ഉടമ അറിയാതെ സ്വന്തം വീടെന്ന പേരിൽ ലീസിനു നൽകി പണം തട്ടിയ കേസിലെ സ്ത്രീയുൾപെടെ രണ്ടുപേർ പിടിയിൽ. കോഴിക്കോട് അശോകപുരം സ്വദേശി കോകിലം വീട്ടിൽ മെർലിൻ ഡേവിസ് (59), വളയനാട് മാങ്കാവ് സ്വദേശി അൽ ഹിന്ദ് വീട്ടിൽ നിസാർ (38) എന്നിവരെയാണ് നടക്കാവ് പോലീസ് പിടികൂടിയത്. 2024 ഏപ്രിലിൽ പ്രതികൾ വാടകയ്ക്ക് എടുത്ത വീട് സ്വന്തം വീടാണെന്നു പറഞ്ഞ് തിരുവനന്തപുരം സ്വദേശിനിയിൽനിന്ന് 25 ലക്ഷം രൂപയും മേരി എന്ന യുവതിയിൽനിന്ന് […]