
ഓണത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് അത്തം എത്തിക്കഴിഞ്ഞു. ഓഗസ്റ്റ് 26 ചൊവ്വാഴ്ച അത്തം ദിനത്തോടെ ഇക്കൊല്ലത്തെ ഓണം വന്നെത്തിയിരിക്കുകയാണ്. അത്തം മുതൽ തിരുവോണദിനം വരെ എല്ലാ മലയാളികളും ഈ ദിവസം നമ്മുടെ പ്രിയപ്പെട്ടവരോടൊപ്പം ആഘോഷിക്കാൻ ആഗ്രഹിക്കുന്നു. ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണദിനം എല്ലാവരിലും ഗൃഹാതുരത്വം ഉണർത്തുന്ന ഒന്നാണ്. സന്തോഷവും സമൃദ്ധിയും ജീവിതത്തിൽ എന്നെന്നേക്കുമായി നിലനിൽക്കുന്നതിനാണ് ഓരോ വർഷവും നമ്മൾ ഓണക്കാലം ആഘോഷിക്കുന്നത്.
ഓണം ആരംഭിച്ച് പൂക്കളം ഇടാൻ തുടങ്ങുന്ന ദിവസം ആണ് അത്തം. ഓണക്കാലത്തിന്റെ ആരംഭം പൂക്കളത്തോടെയാണ് ആരംഭിക്കുന്നത്. അത്തത്തിന് മുമ്പ്, നിങ്ങൾ വീട്ടിൽ നിന്ന് ചില കാര്യങ്ങൾ നീക്കം ചെയ്യണം. ഇത് ദുഃഖവും ദുരിതവും അവസാനിപ്പിക്കാൻ സഹായിക്കും. നമുക്കെല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഒന്നാണിത്. അത്തത്തിന് മുൻപ് നിങ്ങൾ ഇത് ചെയ്താൽ, എല്ലാ ഐശ്വര്യവും വരും എന്നാണ് വിശ്വാസം. ഈ രീതിയിൽ എന്തൊക്കെ കാര്യങ്ങൾ ആണ് അത്തത്തിനു മുൻപ് നമ്മൾ വീട്ടിൽ നിന്നും മാറ്റേണ്ടത് എന്ന് നോക്കാം.
വീടിന്റെ മുൻഭാഗം
ഇതിൽ ആദ്യത്തേത് അത്തത്തിന് മുൻപ്, അതായത് ഓഗസ്റ്റ് 26 ന് മുൻപ്, എല്ലാ കളകളും പുല്ലുകളും നീക്കം ചെയ്ത് വാതിൽ തുറന്നിറങ്ങുന്ന മുൻഭാഗം വൃത്തിയാക്കുക. ചാണകവെള്ളമോ മഞ്ഞൾ വെള്ളമോ തളിച്ച് ഈ ഭാഗം ശുദ്ധീകരിക്കുക. മഹാലക്ഷ്മിയെയും മാവേലിത്തമ്പുരാനെയും സ്വാഗതം ചെയ്യാൻ, മുറ്റം ഒരുക്കണം. ഒരു തുളസി ചെടി ഉണ്ടെങ്കിൽ അത് നന്നായി നടുക. പഴയ തൂളസിച്ചെടി വീട്ടിലുള്ളത് മുരടിച്ചതാണെങ്കിൽ അത് നീക്കം ചെയ്ത് പുതിയത് ഒന്ന് നടുക.
അടുക്കളയിൽ
അടുത്തതായി, വീടിന്റെ അടുക്കളയിൽ പഴയ ധാന്യങ്ങളോ അരിയോ ഉണ്ടെങ്കിൽ അത് ഉപേക്ഷിക്കുക. അതായത്, ഉപയോഗശൂന്യമായ എന്തെങ്കിലും വസ്തുക്കൾ ഉണ്ടെങ്കിൽ അത് വലിച്ചെറിയുക. ഓണം സമ്പത്തിനെ സൂചിപ്പിക്കുന്ന ഒരു ഉത്സവമായതിനാൽ വീട്ടിൽ, ഐശ്വര്യത്തിനായി ഇത് ചെയ്യണം. വീട്ടിൽ സമ്പത്തും ധാന്യങ്ങളും സമൃദ്ധമായി ഉണ്ടാകാൻ ഇത് ആവശ്യമാണ്.
ഉണങ്ങിയ ഇലകളും പൂക്കളും
അമ്പലങ്ങളിൽ നിന്നോ മറ്റോ കൊണ്ടുവന്ന പഴയ പ്രസാദത്തിൽ നിന്ന് എല്ലാ ഉണങ്ങിയ ഇലകളും പൂക്കളും നീക്കം ചെയ്യുക. അല്ലാതെയും വീട്ടിൽ നിന്ന് ഉണങ്ങിയതോ കരിഞ്ഞതോ ആയ എല്ലാ പൂക്കളും നീക്കം അത്തത്തിനു മുൻപ് നീക്കം ചെയ്യണം. അത് പ്രസാദത്തിലായാലും ഫ്ലവർ വേസിലായാലും ഒരുപോലെ നീക്കം ചെയ്ത് വീട് ശുദ്ധീകരിക്കണം. അതുപോലെ, വീട്ടിൽ നിന്ന് മാറാല നീക്കം ചെയ്യുക. വീട്ടിൽ മാറാല സൂക്ഷിക്കുന്നത് നല്ലതല്ല. ഇവയെല്ലാം നീക്കം ചെയ്ത ശേഷം വീട് ശുദ്ധമാക്കുക. പ്രത്യേകിച്ച് കന്നിമൂല പ്രദേശത്ത്. അതുപോലെ, വീട്ടിൽ സമ്പത്ത് സൂക്ഷിക്കുന്ന ഏത് സ്ഥലത്തിന്റെയും, അത് ലോക്കറായാലും അലമാരയായാലും അടിഭാഗവും മുകൾഭാഗവും വൃത്തിയാക്കുക. അതുപോലെ, വീടിന്റെ പ്രധാന വാതിൽ തുടയ്ക്കുക. ലക്ഷ്മി ദേവി പ്രധാന വാതിലിലൂടെയാണ് വീട്ടിലേക്ക് വരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഈ ഭാഗം വൃത്തിയാക്കുക.
കരിഞ്ഞ മരങ്ങൾ
വീടിന്റെ മുൻവശത്തുള്ള കത്തിയതോ ഉണങ്ങിയതോ ആയ മരക്കൊമ്പുകൾ മുറിച്ചുമാറ്റുക. വീടിന് മുന്നിൽ ഇവ വയ്ക്കുന്നത് നല്ലതല്ല. പച്ചപ്പും സമൃദ്ധവുമായവ സ്ഥാപിക്കുക. വീട്ടിലെ കേടായ പാത്രങ്ങൾ മാറ്റിസ്ഥാപിക്കുക. പ്രത്യേകിച്ച് ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്നവ. അതുപോലെ, എല്ലാ വിളക്കുകളും അരിപ്പാത്രങ്ങളും കഴുകി വൃത്തിയാക്കുക. അത്തത്തിനു മുൻപ് ഈ കാര്യങ്ങൾ ചെയ്തു എന്ന് ഉറപ്പാക്കണം.