കോഴിക്കോട്: ചുങ്കം വെസ്റ്റ്ഹിൽ സ്വദേശിയായ വിജിൽ എന്ന യുവാവിനെ 2019 ൽ കോഴിക്കോട് കാണാതായതുമായി ബന്ധപ്പെട്ട കേസിൽ വഴിത്തിരിവ്. യുവാവിനെ കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തി. കേസിൽ സുഹൃത്തുക്കളായ വാഴത്തുരുത്തി കുളങ്ങരക്കണ്ടിയിൽ കെ.കെ.നിഖിൽ (35), വേണ്ടരി സ്വദേശി ദീപേഷ് എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ബ്രൗൺഷുഗർ അമിതമായ അളവിൽ കുത്തിവച്ചതിനെത്തുടർന്നു മരിച്ച യുവാവിനെ നഗരത്തിലെ സരോവരം ഭാഗത്ത് കുഴിച്ചിട്ടുവെന്നാണ് സുഹൃത്തുക്കളായ നിഖിൽ, ദീപേഷ് എന്നിവരുടെ മൊഴി. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. അതേസമയം […]