കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ഉന്നയിച്ച ട്രാൻസ് യുവതി അവന്തികക്കെതിരെ സുഹൃത്ത് അന്ന രാജുവിന്റെ വെളിപ്പെടുത്തൽ. അവന്തികയുടെ രാഹുലിനെതിരായ വെളിപ്പെടുത്തൽ രാഷ്ട്രീയപ്രേരിതമാണെന്ന് അന്ന രാജു ആരോപിച്ചു. ബിജെപി നേതാക്കളുമായി കൂടിയാലോചിച്ചാണ് അവന്തികയുടെ നീക്കമെന്ന് കരുതുന്നു. രാഹുൽ മൂന്നു വർഷം മുൻപു ചാറ്റ് ചെയ്തെന്നാണ് അവന്തിക പറയുന്നത്. സംഭവം നടക്കുന്ന കാലയളവിൽ താനും അവന്തികയും ഒരുമിച്ച് ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. രാഹുൽ വിളിക്കുമ്പോഴും മെസേജ് അയക്കുമ്പോഴും താൻ അവന്തികക്കൊപ്പം ഉണ്ടായിരുന്നു, രാഹുലുമായി ആരാണ് ആദ്യം ചാറ്റിങ് ആരംഭിച്ചതെന്ന് എനിക്കറിയാമെന്നും […]