ലക്‌നൗ: അച്ഛന്റെ മൃതദേഹവും ഉന്തുവണ്ടിയിലേന്തി നിസ്സഹായരായി നില്‍ക്കുന്ന രണ്ട് ആണ്‍കുട്ടികളുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. വലിയ സങ്കടക്കാഴ്ചയായി മാറിയിരിക്കുന്ന ദൃശ്യം ഉത്തര്‍പ്രദേശിലെ മഹാരാജ്ഗജ് ജില്ലയില്‍ നിന്നുള്ളതാണ്. കയ്യില്‍ ഒരു രൂപ പോലുമില്ലാതെ രോഗിയായ അച്ഛന്‍ മരിച്ചപ്പോള്‍ മൃതദേഹം എന്തുചെയ്യണമെന്ന് അറിയാതെ നിസ്സഹായതയോടെ നില്‍ക്കുന്ന കൗമാരം പിന്നിട്ടില്ലാത്ത കുട്ടികളുടെ ദൈന്യത ഹൃദയം ദ്രവിപ്പിക്കുന്നതാണ്. കഷ്ടിച്ച് 15 വയസ്സിനോട് അടുത്തുമാത്രം പ്രായമുള്ള കുട്ടികള്‍ സ്‌വ്രെടച്ചറില്‍ കിടത്തിയിരിക്കുന്ന പിതാവിന്റെ മൃതദേഹത്തിന് അരികില്‍ നില്‍ക്കുന്നതാണ് ദൃശ്യം. കുട്ടികള്‍ രണ്ടു ദിവസമായി മൃതദേഹം മറവു […]