ലോകേഷ് കനകരാജ് തുടക്കം കുറിച്ച് സിനിമാറ്റിക് യൂണിവേഴ്സായ എല്‍സിയുവിലെ വരാനിരിക്കുന്ന ചിത്രമാണ് ‘ബെന്‍സ്’. രാഘവ ലോറൻസാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റെമോ, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ഭാഗ്യരാജ് കണ്ണനാണ് ബെന്‍സിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്.
ചിത്രത്തിൽ നിവിൻ പോളിയാണ് വില്ലനായി എത്തുന്നത്. ഇപ്പോഴിതാ സിനിമാപ്രേമികളെ ആവേശം കൊള്ളിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ബെന്‍സില്‍ രാഘവ ലോറന്‍സിനൊപ്പം രവി മോഹനും ഒരു പ്രധാന വേഷത്തില്‍ എത്താനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
Also Read: ഹൃദയപൂർവ്വത്തിന് ലഭിക്കുന്നത് മികച്ച വരവേല്‍പ്; 24 മണിക്കൂറിനുള്ളില്‍ വിറ്റത് ഇത്ര ടിക്കറ്റുകൾ !
ലോറന്‍സിനൊപ്പെം അതേ പ്രാധാന്യമുള്ള നായക കഥാപാത്രത്തെയാണ് രവി മോഹനും അവതരിപ്പിക്കുക. ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്‌സ് ആയ എല്‍സിയുവില്‍ ഉള്‍പ്പെടുന്ന സിനിമയാണ് ബെന്‍സ്. ഇതോടെ രവി മോഹനും എല്‍സിയുവില്‍ എത്തുമെന്നാണ് സൂചന.
അതേസമയം ഇനി വരാനിരിക്കുന്ന കൈതി 2, വിക്രം 2 എന്നീ സിനിമകളിലും രവി മോഹനും ഭാഗമായേക്കും എന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ വാൾട്ടർ എന്ന വില്ലനായിട്ടാണ് നിവിൻ എത്തുന്നത്. നിവിനെ അവതരിപ്പിച്ചുകൊണ്ടുള്ള പ്രോമോ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.
The post വമ്പൻ കാസ്റ്റുമായി ‘ബെൻസ്’ ! ആദ്യം നിവിൻ പോളി ഇപ്പോൾ രവി മോഹൻ appeared first on Express Kerala.