കൊച്ചി: ഓണസദ്യയ്ക്ക് രുചിയുടെ പുതിയ വൈവിധ്യമൊരുക്കാൻ ഈസ്റ്റേൺ പുതിയ ഉത്പന്നമായ ‘തനി നാടൻ സാമ്പാർ’ വിപണിയിലെത്തിച്ചു. കേരളത്തിന്റെ രുചി പാരമ്പര്യത്തിൽ നാല് പതിറ്റാണ്ടിലേറെയായി വിശ്വസ്ത പേരായ ഈസ്റ്റേൺ, നാടിന്റെ പല കോണുകളിലെയും രുചി വൈവിധ്യം പരിഗണിച്ചാണ് പുതിയ ഉത്പന്നം അവതരിപ്പിക്കുന്നത്. ഇതോടെ ഈസ്റ്റേൺ സാമ്പാർ പൗഡറിനൊപ്പം കായത്തിന്റെ രുചി മുന്നിട്ടുനിൽക്കുന്ന ‘തനി നാടൻ സാമ്പാറും’ ഇനി ലഭ്യമാകും. ഓണസദ്യയിലെ കേവലം ഒരു വിഭവമല്ല സാമ്പാർ, മറിച്ച് പാരമ്പര്യത്തിന്റെയും വികാരങ്ങളുടെയും പ്രതീകമാണത്. ഓരോ വീട്ടിലും സാമ്പാർ ഒരുങ്ങുന്നത് ഓരോ […]