കാസർകോട്: കാഞ്ഞങ്ങാട് അമ്പലത്തറ പറക്കളായിയിൽ ഒരുകുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കിയതിന് പിന്നിൽ കടുത്ത സാമ്പത്തികബാധ്യതയെന്ന് സൂചന. പറക്കളായിയിലെ കർഷകനായ ഗോപി(58), ഭാര്യ ഇന്ദിര (54), മകൻ രഞ്‌ജേഷ്(34) എന്നിവരെയാണ് വ്യാഴാഴ്ച പുലർച്ചെ ആസിഡ് കുടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ മറ്റൊരു മകനായ രാകേഷ് (27) ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം മരിക്കുന്നതിനു മുൻപ് ഇവർ ബന്ധുവീടുകളിൽ പോകുകയും ക്ഷേത്ര ദർശനം നടത്തുകയും ചെയ്തതായി അയൽവാസികൾ പറഞ്ഞു. ഇന്നു പുലർച്ചെ മൂന്നിന് ഗോപിയുടെ സഹോദരന്റെ ഭാര്യയ്ക്ക് […]