ആലപ്പുഴ: ഇന്ന് 71ാമതു നെഹ്റു ട്രോഫി വള്ളംകളി. ചുണ്ടൻവള്ളങ്ങൾ തലയെടുപ്പുള്ള കരിവീരൻമാരാകുന്നതു കാണാൻ പതിനായിരങ്ങൾ കരകളിലേക്കൊഴുകിയെത്തും. പിന്നെ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ കയ്യൊപ്പു ചാർത്തിയ വെള്ളിക്കപ്പിനായി തിരകൾ തീപ്പൊരിയാകുന്ന പോരാട്ടം. ഒൻപത് വിഭാഗങ്ങളിലായി 75 കളിവള്ളങ്ങളാണു മത്സരിക്കുന്നത്. ചുണ്ടൻവള്ളങ്ങൾ 21 എണ്ണമുണ്ട്. ചുരുളൻ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, തെക്കനോടി കെട്ട് 4 […]