വാഷിങ്ടൺ: യുഎസ് പുതുതായി ഏർപ്പെടുത്തിയ നികുതികളിൽ മിക്കതും നിയവിരുദ്ധമാണെന്ന് ഫെഡറൽ അപ്പീൽ കോടതി വിധിയിൽ കലിപൂണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ ഏർപ്പെടുത്തിയ താരിഫുകൾ ഇല്ലെങ്കിൽ അമേരിക്ക പൂർണമായും നശിപ്പിക്കപ്പെടുമെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു ട്രംപ് ട്രൂത്തിൽ കുറിച്ചതിങ്ങനെ- ‘നികുതികളും അതിലൂടെ നമ്മൾ ഇതിനകം സമാഹരിച്ച ട്രില്യൺ കണക്കിന് ഡോളറുകളും ഇല്ലെങ്കിൽ നമ്മുടെ രാജ്യം പൂർണമായും നശിപ്പിക്കപ്പെടും. നമ്മുടെ സൈനിക ശക്തി തൽക്ഷണം തുടച്ചുനീക്കപ്പെടും.’ അതേസമയം കോടതിയുടെ ഏഴുമുതൽ നാലുവരെയുള്ള തീരുമാനങ്ങൾക്കെതിരെ ആഞ്ഞടിച്ച അദ്ദേഹം, പാനലിലെ […]