കൊച്ചി: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും സൈബർ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘കേരള സൈബർ സുരക്ഷാ സമ്മിറ്റ് (KCSS) 2025’-ന്റെ ലോഗോ, ഡിജിപിയും വിജിലൻസ് ആൻഡ് ആന്റി-കറപ്ഷൻ ബ്യൂറോ ഡയറക്ടറും ആയ മനോജ് എബ്രഹാം ഐപിഎസ് പ്രകാശനം ചെയ്തു. കൊച്ചിയിൽ 2025 ഒക്ടോബർ 11-ന് നടക്കുന്ന സമ്മിറ്റ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക വിശിഷ്ടാതിഥിയായും പങ്കെടുക്കും. വ്യവസായ സംഘടനകളായ സിഐഐ, ടൈ-കേരള, കെഎംഎ, […]









