തൃശൂർ: കുന്നംകുളം പോലീസ് കസ്റ്റഡി മർദനത്തിൽ ഉറപ്പായും നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അടിയന്തരാവസ്ഥയാണ് നാട്ടിൽ നടക്കുന്നത്. തന്റെ പരിധിയിൽപ്പെടുന്ന പ്രദേശത്തുനിന്ന് എന്താണ് ചെയ്യാൻ പറ്റുകയെന്ന് നോക്കട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു. പോലീസ് സുജിത്തിനെ മർദിക്കുന്ന ദൃശ്യങ്ങൾ കണ്ടുവെന്നും വളരെ മോശപ്പെട്ട പ്രവൃത്തിയാണ് ഉണ്ടായതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു. അതേസമയം കുന്നംകുളത്തെ പോലീസ് മർദനത്തിൽ രണ്ടരവർഷത്തിനുശേഷം ആഭ്യന്തരവകുപ്പ് കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. യൂത്ത്‌കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ മർദിച്ച എസ്ഐ ഉൾപ്പെടെയുള്ള […]









