കോഴിക്കോട്: വിവാദപ്രസംഗത്തിന്റെ പേരില്‍ സമസ്ത ഇ.കെ. വിഭാഗം നേതാവ് ഡോ. ബഹാവുദ്ദീന്‍ നദ്‌വിക്കെതിരേ സിപിഐഎം പ്രപ്രതിഷേധം. പണ്ഡിത വേഷം ധരിച്ച നാറിയെന്നാണ് സിപിഐഎം വിശേഷിപ്പിച്ചത്. ഇഎംഎസിനെയും ജനപ്രതിനിധികളെയും അവഹേളിച്ചു എന്നാരോപിച്ചാണ് നദ്വിക്കെതിരെ പ്രതിഷേധം നടന്നത്. കോഴിക്കോട് മടവൂരില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തില്‍ സംസാരിക്കവെ ഇഎംഎസിന്റെ മാതാവ് 11 വയസ്സുള്ളപ്പോള്‍ വിവാഹിതയായ ആളാണെന്ന് പറഞ്ഞ് കൗമാര വിവാഹത്തെ ന്യായീകരിക്കുകയും മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും ഭാര്യയ്ക്ക് പുറമേ ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ടെന്ന് ആക്ഷേപിക്കുകയും ചെയ്തതാണ് സിപിഐഎമ്മിനെ ചൊടിപ്പിച്ചത്. ഇസ്‌ളാമിക […]









