പാലക്കാട്: ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച ശരീരത്തിൽ മർദനമേറ്റ പാടുകളോ, മറ്റു മുറിവുകളോ ഇല്ലെന്ന് പോലീസ്. ബുധനാഴ്ച രാവിലെയാണ് മാട്ടുമന്ത ചോളോട് സി.എൻ. പുരം സ്വദേശിനി മീരയെ (32) ഭർത്താവ് അനൂപിന്റെ പൂച്ചിറയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയത്തിലായിരുന്ന മീരയും അനൂപും ഒരു വർഷം മുൻപാണു വിവാഹിതരായത്. വിവാഹവാർഷികദിനത്തിൽ ഭർത്താവ് വാട്സാപ്പിൽ സ്റ്റാറ്റസ് വെയ്ക്കാത്തതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു. മീരയ്ക്ക് ആദ്യത്തെ വിവാഹത്തിൽ ഒരു കുട്ടിയുണ്ട്. ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനായ അനൂപിന്റെയും […]









