
സമൂഹ മാധ്യമങ്ങളില്‍ ഒരു പുതിയ തരംഗം ആഞ്ഞടിക്കുകയാണ്, ‘നാനോ ബനാന’എന്നാണ് വിശേഷണം. ഫോട്ടോകളെ 3D രൂപങ്ങളാക്കുന്ന പ്രക്രിയയാണ് വൈറലായിരിക്കുന്നത്. Google-ന്റെ AI ടൂളായ ജെമിനി 2.5 ഫ്‌ളാഷ് ഇമേജ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.
കളിപ്പാട്ട കടകളിലെ രൂപങ്ങളോട് സാമ്യമുള്ള ഈ സൃഷ്ടികള്‍ പകുതി കാര്‍ട്ടൂണും, പകുതി സജീവ ചിത്രവുമാണ്. വ്യക്തികള്‍ തങ്ങളെയും വളര്‍ത്തുമൃഗങ്ങളെയും പ്രിയപ്പെട്ട സെലിബ്രിറ്റികളെയും സാങ്കല്‍പ്പിക കഥാപാത്രങ്ങളെയുമെല്ലാം ഡിജിറ്റല്‍ രൂപങ്ങളാക്കി മാറ്റുന്നു. ഇതോടെ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികള്‍ ഈ ട്രെന്‍ഡിനെ ‘നാനോ ബനാന’ എന്ന് വിശേഷിപ്പിക്കാനും തുടങ്ങി.
പരമ്പരാഗത 3D മോഡലിങ്ങില്‍ നിന്ന് വ്യത്യസ്തമാണിത്. എന്തെന്നാല്‍ ഇവ തയ്യാറാക്കുന്നതിനായി വില കൂടിയതോ ബൃഹത്തായതോ ആയ സോഫ്റ്റ് വെയറുകളുടെ ആവശ്യമില്ല. ഒരു ഫോട്ടോയും, ചെറിയ ടെക്സ്റ്റ് പ്രോംപ്റ്റും, ജെമിനി ആപ്പും ഉപയോഗിച്ച് ആര്‍ക്കും 3D രൂപങ്ങള്‍ തയ്യാറാക്കാം.
‘നാനോ ബനാന’യില്‍ രൂപങ്ങള്‍ തയ്യാറാക്കാം
- Google Gemini തുറക്കുക, അല്ലെങ്കില്‍ gemini.google.comല്‍ പ്രവേശിക്കുക.
- നിങ്ങളുടെ ഫോട്ടോ അപ്ലോഡ് ചെയ്യുക – നിങ്ങള്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെയോ, വളര്‍ത്തുമൃഗത്തിന്റെയോ, വസ്തുവിന്റെയോ വ്യക്തമായ ചിത്രം തെരഞ്ഞെടുക്കുക.
- പ്രോംപ്റ്റ് ഉപയോഗിക്കുക
ഈ ഉദാഹരണ പ്രോംപ്റ്റ് പകര്‍ത്തി ജെമിനിയില്‍ ചേര്‍ക്കാം. ‘ചിത്രത്തിലെ കഥാപാത്രങ്ങളുടെ 1/7 സ്‌കെയിലുള്ള കൊമേര്‍ഷ്യല്‍ രൂപം ഉണ്ടാക്കുക. അത് റിയലിസ്റ്റിക് ശൈലിയില്‍, യഥാര്‍ഥ ചുറ്റുപാടില്‍ ആയിരിക്കണം. ഈ രൂപം ഒരു കമ്പ്യൂട്ടര്‍ ഡെസ്‌കിലും വേണം. ഇതിന് വൃത്താകൃതിയിലുള്ളതും സുതാര്യവുമായ അക്രിലിക്ക് അടിത്തറയുണ്ടാകണം. അതില്‍ ടെക്സ്റ്റ് ഇല്ല. കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ ഉള്ളടക്കം, ഈ രൂപത്തിന്റെ 3D മോഡലാണ്. കമ്പ്യൂട്ടര്‍ സ്‌ക്രീനിന് അടുത്തായി ഒരു കളിപ്പാട്ട പാക്കേജിങ് ബോക്‌സ് ഉണ്ട്. അത് ഉന്നത നിലവാരമുള്ള രൂപങ്ങളുടേതിന് സമാനമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. അതില്‍ ഒരു യഥാര്‍ഥ കലാസൃഷ്ടി പതിച്ചിട്ടുമുണ്ട്. പാക്കേജിങ്ങില്‍ ദ്വിമാന ഫ്‌ളാറ്റ് ചിത്രീകരണങ്ങളുമുണ്ട്.
- നിങ്ങളുടെ രൂപം നിര്‍മ്മിക്കുക
‘Generate’ ക്ലിക്കുചെയ്ത് നിങ്ങളുടെ ചിത്രം 3D മോഡലായി മാറുന്നത് കാണുക. പ്രോംപ്റ്റ് മാറ്റുന്നതിലൂടെ നിങ്ങള്‍ക്ക് പോസുകള്‍, വസ്ത്രങ്ങള്‍ അല്ലെങ്കില്‍ പശ്ചാത്തലം തുടങ്ങിയവ മാറ്റുകയും ചെയ്യാം.
ഇവിടെ അവസാനിക്കുന്നില്ല
ഉപയോക്താക്കള്‍ക്ക് അവരുടെ നാനോ ബനാനയെ റെട്രോ വീഡിയോ ഗെയിം കഥാപാത്രങ്ങള്‍, ഹോളോഗ്രാമുകള്‍, മറ്റ് അതുല്യമായ രൂപകല്‍പ്പനകള്‍ എന്നിവയിലേക്ക് മാറ്റാനും അവസരമുണ്ട്. അത്തരത്തില്‍ കളിയും, സാങ്കേതികവിദ്യയും, സര്‍ഗ്ഗാത്മകതയും ഒത്തുചേരുന്ന വൈറല്‍ ട്രെന്‍ഡ് ആണിത്.