
ന്യൂദല്‍ഹി:62ാമത് ദേശീയ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഗ്രാന്‍റ് മാസ്റ്റര്‍ സൂര്യ ശേഖര്‍ ഗാംഗുലി ഒന്നാം സീഡ്. ആറ് തവണ ദേശീയ ചാമ്പ്യനായ താരം കൂടിയാണ് സൂര്യ ശേഖര്‍ ഗാംഗുലി. സെപ്തംബര്‍ 21 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയായിരിക്കും മത്സരം. ആന്ധ്രയിലെ ഗൂണ്ടൂരിലെ വിജ്ഞാന്‍ സര്‍വ്വകലാശാലയാണ് വേദി. 11 റൗണ്ടായിരിക്കും മത്സരം.
മുന്‍ ഏഷ്യന്‍ ചാമ്പ്യനും രണ്ട് തവണ ദേശീയചാമ്പ്യനും ആയ ഗ്രാന്‍റ് മാസ്റ്റര്‍ സേതുരാമന്‍ എസ് പി ആയിരിക്കും രണ്ടാം സീഡ്. ശശികരണ്‍ കൃഷ്ണന്‍ ആയിരിക്കും മൂന്നാം സീഡ്.
നിലവിലെ ദേശീയ ചാമ്പ്യനായ ഗ്രാന്‍റ് മാസ്റ്റര്‍ കാര്‍ത്തിക് വെങ്കട്ടരാമന്‍ ഇക്കുറി മത്സരിക്കുന്നില്ല. 30 ലക്ഷം രൂപയാണ് ആകെ പ്രൈസ് മണി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം ആറ് ലക്ഷം, അഞ്ച് ലക്ഷം, നാല് ലക്ഷം എന്നിങ്ങനെ സമ്മാനങ്ങള്‍ നല്‍കും.
ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാനുള്ള അവസാനതീയതി സെപ്തംബര്‍ 14 ആണ്. 250 രൂപ പ്രവേശനഫീസ് ഈടാക്കും. ദേശീയ ചെസ് താരങ്ങള്‍ക്കൊപ്പം മാറ്റുരയ്‌ക്കാമെന്നത് വലിയൊരു അനുഭവമായിരിക്കും.









