വാഷിങ്ടൺ: ട്രംപിന്റെ വിശ്വസ്തനായിരുന്ന ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിന് പിന്നാലെ തന്റെയും സുരക്ഷ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. പ്രമുഖര്‍ക്കെതിരായ ഭീഷണികളെക്കുറിച്ച് ആശങ്ക ഉയരുന്ന സാഹചര്യത്തിലാണിത്. മസ്‌കിന്റെ സുരക്ഷ കൂട്ടണമെന്ന ഒരു ടെസ്‌ല ഓഹരി ഉടമയുടെ ആവശ്യം അദ്ദേഹം ശരിവെച്ചു. 2024 ജനുവരി മുതല്‍ 2025 ഫെബ്രുവരി വരെ തന്റെ സുരക്ഷയ്ക്കായി കമ്പനി ചെലവഴിച്ചത് 33 ലക്ഷം ഡോളറാണെന്ന് മസ്‌ക് ചൂണ്ടിക്കാട്ടി. മുന്‍വര്‍ഷം ചെലവഴിച്ച 29 ലക്ഷം ഡോളറില്‍നിന്ന് വര്‍ധനവുണ്ടെങ്കിലും മറ്റ് ടെക് കമ്പനികള്‍ മേധാവികളുടെ സുരക്ഷ […]