ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തകർത്തുകളഞ്ഞ ലഷ്‌കറെ തൊയ്ബയുടെ മുരിദ്കയിലെ ആസ്ഥാനമായ മർകസ് തായ്ബ പുനർനിർമിക്കാനൊരുങ്ങുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. ആസ്ഥാനം പുനർനിർമിക്കാൻ 15 കോടി പാക്കിസ്ഥാൻ രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. പുനർ നിർമാണത്തിനായി പ്രളയദുരിതാശ്വാസ ധനസമാഹരണത്തിന്റെ മറവിലാണ് ലഷ്‌കർ ഇതിനുവേണ്ടിയുള്ള പണം കണ്ടെത്തുന്നതെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. കൂടാതെ പാക് സർക്കാർ നാലുകോടി രൂപ നൽകിയെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. പാക് സൈന്യവും ചാരസംഘടനയായ ഐഎസ്‌ഐയും ലഷ്‌കറിനെ ഇതിനായി സഹായിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പുറത്തുവന്ന റിപ്പോർട്ടുകൾ […]









