ലണ്ടൻ: കുടിയേറ്റ വിരുദ്ധ വികാരത്തിൽ സംഘർഷഭരിത ഭൂമിയായി ബ്രിട്ടൻ. ബ്രിട്ടനിലെ തീവ്ര വലതുപക്ഷ നിലപാടുകളെ പിന്തുണച്ച് ശതകോടീശ്വരാനായ ഇലോൺ മസ്ക് ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്ത്. അക്രമം നിങ്ങളെ തേടിയെത്തിക്കഴിഞ്ഞുവെന്നും തിരികെ പോരാടണമെന്നും അല്ലെങ്കിൽ മരണമാണ് നല്ലതെന്നുമാണ് വീഡിയോ ലിങ്ക് വഴി പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് മസ്ക് പറഞ്ഞു. സാമൂഹിക പ്രവർത്തകൻ ടോമി റോബിൻസൺ ബ്രിട്ടനിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത 25ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബ്രിട്ടനിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഒന്നരലക്ഷത്തോളം പേരാണ് തലസ്ഥാന […]