പത്തനംതിട്ട: പത്തനംതിട്ടയിൽ യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി ജയേഷ് സ്ഥിരം കുറ്റവാളിയെന്ന് പോലീസ്. ഇയാൾ പോക്‌സോ കേസിലും പ്രതിയാണ്. ജയിലിലായിരുന്ന പ്രതി പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. ഈ കേസിൽ വിചാരണ നടന്നുവരികയാണ്. 2016ലാണ് പോക്‌സോ കേസിന് ആസ്പദമായ സംഭവം നടന്നത്. കോയിപ്രം സ്റ്റേഷനിലാണ് ജയേഷിന് എതിരായ പോക്സോ കേസ്. പതിനാറുകാരിക്ക് എതിരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. അറസ്റ്റിലായ ജയേഷ് ഏതാനും മാസങ്ങൾ ജയിലിലായിരുന്നു. നിലവിൽ പോക്‌സോ കേസിന്റെ വിചാരണ നടന്നുവരുന്നതിനിടെയാണ് ജയേഷും ഭാര്യ രശ്മിയും […]