വർക്കല: പാപനാശം ക്ലിഫിൽ സൂര്യാസ്തമയം കാണാനെത്തിയ യുവതിക്കുനേരെ അതിക്രമം. വിദേശത്തുനിന്ന് അവധിക്കെത്തിയ യുവതിയാണ് സാമൂഹിക വിരുദ്ധന്റെ മോശം പെരുമാറ്റത്തിന് ഇരയായത്. യുവതി ശക്തമായി പ്രതികരിച്ചതോടെ നാട്ടുകാരും ടൂറിസം പോലീസും ചേർന്ന് അതിക്രമം നടത്തിയ വർക്കല ചെറുകുന്നം സ്വദേശി വിപിനെ പിടികൂടി.
ക്ലിഫിന് സമീപത്ത് സൂര്യാസ്തമയം കാണാനായി നിൽക്കുകയായിരുന്നു യുവതി. അടുത്തെത്തിയ യുവാവ് ഇവരോട് അപമര്യാതയായി സംസാരിക്കുകയും റൂമിലേക്ക് ക്ഷണിക്കുകയും ചെയ്യുകയായിരുന്നു. ഉടൻതന്നെ യുവതി ഇയാളെ തടഞ്ഞു നിർത്താൻ ശ്രമിച്ചു. എന്നാൽ ഇയാൾ യുവതിയുടെ കൈതട്ടി ഓടി. തുടർന്ന് നാട്ടുകാരും ടൂറിസം പോലീസും ചേർന്ന് പിടികൂടിയ പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
The post വർക്കലയിൽ യുവതിക്ക് നേരെ അതിക്രമം; പ്രതി പിടിയിൽ appeared first on Express Kerala.