രാജ്യത്തെ ഏറ്റവും വലിയ ഇലക്‌ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്ങ് കുട്ടികള്‍ക്കായി ‘സാംസങ്ങ് കിഡ്‌സ് ഡേ 2025’ സംഘടിപ്പിച്ചു. ജീവനക്കാരും അവരുടെ കുട്ടികളും പങ്കാളികളും ഒരുമിച്ചുകൂടി സാംസങ്ങ് കുടുംബത്തിന്റെ ഭാഗമാണെന്ന അഭിമാനം പങ്കിടുന്നതിനായുള്ള ആഘോഷമായി അത് മാറി. ഗുരുഗ്രാമിലെ സാംസങ്ങ് കോര്‍പറേറ്റ് ഓഫീസില്‍ നടന്ന ഒരു ദിവസം നീണ്ടു നിന്ന പരിപാടി കുടുംബങ്ങള്‍ക്ക് മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിക്കാനും അടുത്ത തലമുറയ്ക്ക് സ്വപ്‌നം കാണാനും, നവീകരണത്തിനും, സാങ്കേതികവിദ്യയെ അന്വേഷിക്കാനും പ്രചോദനം നല്‍കുന്നതിനായിട്ടുമായിരുന്നു. മാതാപിതാക്കളോടൊപ്പം എത്തിയ കുട്ടികള്‍ക്ക് സാംസങ്ങിന്റെ ലോകത്തേക്ക് കാലെടുത്തുവയ്ക്കാനും, മാതാപിതാക്കള്‍ […]