കൊച്ചി: തനിക്കെതിരെയുണ്ടായ അപവാദപ്രചരണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി തനിക്കെതിരെ ഉയരുന്ന അപവാദ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും കെ.എൻ. ഉണ്ണികൃഷ്ണൻ സമൂഹ മാധ്യമത്തിൽ കുറിച്ചു. ഒരു ഗീബൽസിയൻ തന്ത്രമാണ് ഇവിടെ പയറ്റുന്നത്. ഈ തെറ്റായ പ്രചരണം നടത്തുന്നവരെ നിയമത്തിൻറെ മുന്നിൽ എത്തിച്ച് മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് സവിനയം അഭ്യർഥിക്കുന്നു- എംഎൽഎ സമൂഹമാധ്യമത്തിൽ കുറിച്ചു. എംഎൽഎയുടെ പോസ്റ്റ് ഇങ്ങനെ- സുഹൃത്തുക്കളെ, പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് വന്ന ഒരു എളിയ രാഷ്ട്രീയ പ്രവർത്തകനാണ് […]