കൊച്ചി: അയൽക്കാരുടേയും പോലീസിന്റേയും അവസരോചിത ഇടപെടലിൽ ആത്മഹത്യയുടെ വക്കിൽ നിന്ന് കുടുംബനാഥനെ നിർണായക ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് പോലീസ്. ആൾത്താമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചം കാണുന്നുവെന്ന് അയൽക്കാർ എറണാകുളം ടൗൺ സൗത്ത് പോലീസിൽ അറിയിക്കുകയായിരുന്നു. കേട്ടപാതി ഓടിയെത്തിയ നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ വീടിന്റെ മതിൽ ചാടിക്കടന്ന് അകത്തു കയറിയപ്പോൾ കണ്ടത് കെട്ടിത്തൂങ്ങിയ നിലയിൽ കുടുംബനാഥനെ. ഉടൻ ഇയാളെ നിലത്തിറക്കി ആശുപത്രിയിലെത്തിച്ചു ജീവൻ രക്ഷിച്ചതിന്റെ കഥയാണു പോലീസ് സമൂഹമാധ്യത്തിൽ പങ്കുവെച്ചത്. സംഭവം ഇങ്ങനെ- എറണാകുളം […]









