ആലപ്പുഴ: എൻഎസ്എസ് നിലപാട് വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനു ഗുണം ചെയ്യുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല യുവതീപ്രവേശന വിഷയത്തിലെ എൻഎസ്എസ് നിലപാടിനോട് എസ്എൻഡിപിക്കും യോജിപ്പുണ്ട്. എൻഎസ്എസിന്റേത് പലപ്പോഴും വിഷയാധിഷ്ഠിത നിലപാടാണ്. സുകുമാരൻ നായർ പറഞ്ഞതാണ് ശരി. എൻഎസ്എസ് ഇനി സർക്കാരിനെ എതിർക്കേണ്ടതില്ല. എൻഎസ്എസ് നിലപാട് സമദൂരം ആണോ ശരിദൂരം ആണോ എന്നറിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അതേസമയം ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ എൻഎസ്എസ് സർക്കാരിനെ എതിർത്തിരുന്നു. എന്നാൽ ഇപ്പോൾ ഭക്തർക്കൊപ്പമാണെന്നു […]









