തിരുവനന്തപുരം: പ്രണയനൈരാശ്യത്തിൽ മരണത്തെ പുൽകാനിറങ്ങിയ 23 കാരനെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി ആറ്റിങ്ങൽ എസ്‌ഐ ജിഷ്ണുവും എഎസ്‌ഐ മുരളീധരൻ പിള്ളയും… അയിലം പാലത്തിൽ കയറിയ പോത്തൻകോട് സ്വദേശിയായ 23കാരനെ അനുനയിപ്പിച്ച് രക്ഷപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കിപ്പോൾ അഭിനന്ദനപ്രവാഹമാണ്. ബുധനാഴ്ച രാത്രിയാണ് സംഭവം. പ്രണയനൈരാശ്യത്തിൽ ജീവനൊടുക്കാനൊരുങ്ങിയവനോട് എന്തു പ്രശ്‌നമുണ്ടെങ്കിലും പരിഹരിക്കാമെന്നും കരയേണ്ടെന്നും പറഞ്ഞ് ആശ്വസിപ്പിച്ചാണ് ആറ്റിങ്ങൽ എസ്‌ഐ ജിഷ്ണുവും എഎസ്‌ഐ മുരളീധരൻ പിള്ളയും യുവാവിനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. പ്രണയം തകർന്നതിന്റെ നിരാശയിലാണ് യുവാവ് പാലത്തിൽനിന്ന് വാമനപുരം നദിയിലേക്ക് ചാടാൻ ശ്രമിച്ചത്. സംഭവം […]









