തിരുവനന്തപുരം: ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ അനാസ്ഥമൂലം സുമയ്യയ്ക്ക് നെഞ്ചിനുള്ളിൽ കുടുങ്ങിയ ഗൈഡ് വയറുമായി കാലം നീക്കേണ്ടി വരുമെന്ന് മെഡിക്കൽ ബോർഡ്. ജനറൽ ആശുപത്രിയിൽ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനിടെയാണ് കാട്ടാക്കട കിള്ളി സ്വദേശിയായ എസ്.സുമയ്യ (26) നെഞ്ചിനുള്ളിൽ കുടുങ്ങിയ ഗൈഡ് വയർ കുടുങ്ങിയത്. ഗൈഡ് വയർ പുറത്തെടുക്കാൻ ശ്രമിക്കുന്നത് ‘റിസ്‌ക്’ ആണെന്നും ശസ്ത്രക്രിയയ്ക്കിടെ രക്തക്കുഴലുകൾ പൊട്ടാൻ സാധ്യതയുണ്ടെന്നും വിദഗ്ധ ഡോക്ടർമാർ വിലയിരുത്തി. ഗൈഡ് വയർ പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഏറെ സങ്കീർണമാണെന്നും വയർ പുറത്തെടുക്കാതിരിക്കുന്നതാണു സുരക്ഷിതമെന്നും ഇന്നു ചേർന്ന […]









