ഇന്ത്യയുടെ പരമ്പരാഗത ശിൽപ്പകലയും വാസ്തുവിദ്യാ പഠനവും ശക്തിപ്പെടുത്തുന്നതിനായി കേരളത്തിലെ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷൻ (ബി.ഐ.എഫ്) കാഞ്ചീപുരത്തെ ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയവുമായി (എസ്.സി.എസ്.വി.എം.വി) ധാരണയായി. ശിൽപ്പ പാഠശാലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്ര നവീകരണത്തിനായുള്ള ഗ്രാന്റ് കരാറിൽ (എ.ഓ.ജി) ഇരുസ്ഥാപനങ്ങളും ഒപ്പുവെച്ചു. ഇന്ത്യയുടെ വാസ്തുവിദ്യാപരവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും, ഭാവി തലമുറയിലെ മാസ്റ്റർ ശിൽപ്പികളെയും പണ്ഡിതരെയും വാർത്തെടുക്കുന്നതിനും വേണ്ടിയാണ് ഈ സുപ്രധാന സഹകരണം. ആഗമ പാരമ്പര്യത്തിൽ വേരൂന്നിയ അതുല്യ സ്ഥാപനമാണ് ശിൽപ്പ പാഠശാല. പത്മശ്രീ പുരസ്കാര ജേതാവായ […]









